ബോധവവൽക്കരണ പ്രവർത്തനങ്ങൾ
ഓപ്പറേഷൻ തൂഫാൻ
ദി നാർക്കോ ഹണ്ട്
വെങ്ങോല ഗ്രാമപഞ്ചായത്ത്
🛡️ ലഹരിക്കെതിരെ ശക്തമായ കൂട്ടായ്മ
കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ "Operation Toofan 2026: The Narco Hunt" ഒന്നാം ഘട്ട ക്യാമ്പയിന്റെ ഭാഗമായി വെങ്ങോല ഗ്രാമപഞ്ചായത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ലഹരിവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ വെങ്ങോല ഗ്രാമപഞ്ചായത്ത്, പോലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് അങ്കണത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.
🚫 ലഹരിക്കെതിരെ ഒരുമിച്ച് 🤝
“ലഹരിയോട് പറയൂ നോ, ജീവിതത്തോട് പറയൂ എസ്”
🌈 ഓപ്പറേഷൻ തൂഫാൻ – രണ്ടാം ഘട്ടം
ജനകീയ പങ്കാളിത്തത്തിലൂടെ ലഹരിമുക്ത കേരളം
രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം
കേരളത്തെ ലഹരിമുക്തമാക്കുന്നതിനായി സർക്കാരും സംസ്ഥാന പോലീസും എക്സൈസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിപുലമായ കർമ്മപദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' രണ്ടാം ഘട്ടത്തിന് നിർണായകമായ ജനകീയ പങ്കാളിത്തത്തോടെ ഔദ്യോഗിക തുടക്കമായി.
2026 സെപ്റ്റംബർ 28 രാവിലെ 11 മണിക്ക് മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നടന്ന ചടങ്ങിലാണ് പദ്ധതിയുടെ രണ്ടാം ഘട്ട സംസ്ഥാനതല ഉദ്ഘാടനം നടന്നത്. "ഞാൻ എന്റെ നാടിന്റെ കാവലാൾ" എന്ന സന്ദേശമുയർത്തി ആഭ്യന്തര വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായാണ് ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നത്.
ആദ്യഘട്ടത്തിലെ നിയമനടപടികൾക്കും പരിശോധനകൾക്കും ശേഷം പദ്ധതി ഓരോ ഗ്രാമത്തിലേക്കും വീടുകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'തൂഫാൻ തദ്ദേശം' എന്ന പേരിൽ രണ്ടാം ഘട്ടം ആവിഷ്കരിച്ചിരിക്കുന്നത്.
🌟 രണ്ടാം ഘട്ടത്തിലെ പ്രധാന പ്രവർത്തനങ്ങൾ
തൂഫാൻ ജനജാഗ്രതാ സമിതികൾ
വാർഡ് തലങ്ങളിൽ ജനപങ്കാളിത്തത്തോടെ പ്രാദേശിക നിരീക്ഷണം ശക്തമാക്കുകയും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുക.
തൂഫാൻ വാരിയേഴ്സ്
കുടുംബശ്രീ, ഹരിതകർമ്മസേന, റസിഡന്റ്സ് അസോസിയേഷനുകൾ, പ്രാദേശിക ക്ലബ്ബുകൾ, വിദ്യാർത്ഥി-യുവജന സംഘടനകൾ എന്നിവരെ ഏകോപിപ്പിച്ചുള്ള ജനകീയ സേന.
ലഹരിമുക്ത വിദ്യാലയം
വിദ്യാലയങ്ങളുടെയും കോളേജുകളുടെയും പരിസരങ്ങളിൽ ലഹരിമരുന്നുകളുടെ വിൽപ്പന തടയുന്നതിനുള്ള ജനകീയ ഇടപെടലുകൾ ശക്തിപ്പെടുത്തുക.
തൂഫാൻ കേർ
ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായി കാണാതെ ചികിത്സയും കൗൺസലിംഗും പുനരധിവാസവും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ.
ജനപങ്കാളിത്തം
ഓരോ കുടുംബത്തെയും ഓരോ വാർഡിനെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാക്കുക.
ലഹരിമുക്ത കേരളം
കുടുംബം മുതൽ വിദ്യാലയം, വാർഡ്, പഞ്ചായത്ത് എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ലഹരിവിരുദ്ധ ബോധവത്കരണം ശക്തമാക്കുക.
🏛️ വെങ്ങോല ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് തല ഉദ്ഘാടനം
'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി വെങ്ങോല ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് തല ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു.
ചടങ്ങിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷെമിത ഷെരീഫ് തൂഫാൻ പതാക ഉയർത്തുകയും പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.