വെങ്ങോല ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

ഷമീത ഷെരീഫ്

പ്രസിഡൻ്റ്

വി എച്ച് മുഹമ്മദ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നദിറ അബ്ദുൾ റഹ്മാൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോബി ഏലിയാസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോയ്സി ബിബിൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വി ബിനുകുമാര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സംസ്ഥാനം:കേരളം 

ജില്ല:എറണാകുളം

ലോകസഭ മണ്ഡലം:ചാലക്കുടി

നിയമസഭ മണ്ഡലം: പെരുമ്പാവൂര്‍ 

താലൂക്ക്:കുന്നത്തുനാട്‌

ബ്ലോക്ക്‌ :വാഴകുളം 

വാര്‍ഡുകള്‍: 24

വില്ലേജുകള്‍:വെങ്ങോല,അറയ്ക്കപ്പടി

ആകെ ജനസംഖ്യ (2011):52692

വിസ്തീർണ്ണം:35.62 ച.കി.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

രൂപീകരണവും ഭൂമിയും: 1952-ൽ 14 സ്ക്വയർ മൈൽ വിസ്തൃതിയിൽ രൂപംകൊണ്ട വെങ്ങോലയിലെ ഭൂരിഭാഗം ഭൂമിയും മുൻപ് ഇടപ്പള്ളി സ്വരൂപം, വരിയ്ക്കാശ്ശേരി മന തുടങ്ങിയ ജന്മികളുടേതായിരുന്നു. ജനവാസവും കുടിയേറ്റവും: മുൻപ് പട നായകന്മാരുടെ മേധാവിത്വമുണ്ടായിരുന്ന ഇവിടെ 1800-കളിൽ വ്യാപക കുടിയേറ്റം നടക്കുകയും 1900-ഓടെ മിക്കയിടങ്ങളിലും ജനവാസമാവുകയും ചെയ്തു. ആരാധനാലയങ്ങളുടെ പഴക്കം: 400-500 വർഷം പഴക്കമുള്ള പുറക്കാട്ടമ്പലം, 300-ലേറെ വർഷമുള്ള ജുമാമസ്ജിദ്, 185 വർഷമുള്ള വെങ്ങോല പള്ളി എന്നിവ ഇവിടുത്തെ പുരാതന കേന്ദ്രങ്ങളാണ്. വിദ്യാഭ്യാസത്തിന്റെ തുടക്കം: 1911-ൽ ഓണംകുളങ്ങരയിൽ ആരംഭിച്ച എൽ.പി സ്കൂളിലൂടെ ആധുനിക വിദ്യാഭ്യാസം എത്തി; പട്ലാട്ട് മത്തായി കോർ എപ്പിസ്കോപ്പ ഇതിൽ നിർണായക പങ്കുവഹിച്ചു. വിദ്യാഭ്യാസ പുരോഗതി: ഇതേ വ്യക്തിയുടെ നേതൃത്വത്തിൽ 1940-ൽ ശാലേം മിഡിൽ സ്കൂളും, തുടർന്ന് 1953-ൽ പഞ്ചായത്തിലെ ആദ്യ ഹൈസ്കൂളായ ശാലേം ഹൈസ്കൂളും സ്ഥാപിതമായി....

കൂടുതൽ വായിക്കുക