അവാർഡുകളും നേട്ടങ്ങളും
🏆 ടി.ബി. മുക്ത പദ്ധതിയിൽ വെങ്കലം പുരസ്കാരം
ദേശീയ ക്ഷയരോഗ നിവാരണ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ടി.ബി. മുക്ത പഞ്ചായത്ത് പദ്ധതിയിൽ 2025-ലെ മികച്ച പ്രതിരോധ-ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് വെങ്കലം പുരസ്കാരം ലഭിച്ചു.
രോഗനിർണ്ണയം നടത്തുന്നതിലും രോഗികൾക്ക് കൃത്യമായ പരിചരണവും നിരീക്ഷണവും ഉറപ്പാക്കുന്നതിലും നടത്തിയ ഏകോപിത പ്രവർത്തനങ്ങളാണ് ഈ അംഗീകാരത്തിന് അർഹമാക്കിയത്.
ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ആശാ വർക്കർമാർ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം.
