വെങ്ങോല ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
വിവരാവകാശ നിയമം

⚖️

പൊതുജന വിവരാവകാശം

വേങ്ങോല ഗ്രാമപഞ്ചായത്ത്

വിവരങ്ങളിലേക്കുള്ള അവകാശം • സുതാര്യമായ ഭരണം • ഉത്തരവാദിത്വമുള്ള ഭരണസംവിധാനം

ℹ️ വിവരാവകാശ നിയമം

പൊതു അധികാരികളുടെ അധീനതയിലുള്ള വിവരങ്ങൾ പൗരന്മാർക്ക് നിർബാധം ലഭ്യമാക്കുന്നതിനും സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും വർദ്ധിപ്പിക്കുന്നതിനും കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നിവയുടെ രൂപീകരണത്തിനും വിവരാവകാശ നിയമം വ്യവസ്ഥ ചെയ്യുന്നു.

പൊതുഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഭരണനടപടികളിൽ സുതാര്യത വളർത്തുന്നതിനും ഈ നിയമം പ്രധാന പങ്ക് വഹിക്കുന്നു.

📚

വിവരം എന്നാൽ എന്ത്?

രേഖകൾ, പ്രമാണങ്ങൾ, മെമ്മോകൾ, ഇ-മെയിലുകൾ, അഭിപ്രായങ്ങൾ, ഉപദേശങ്ങൾ, പത്രപ്രസ്താവനകൾ, സർക്കുലറുകൾ, ഉത്തരവുകൾ, ലോഗ് ബുക്കുകൾ, കരാറുകൾ, റിപ്പോർട്ടുകൾ, പേപ്പറുകൾ, സാമ്പിളുകൾ, മോഡലുകൾ, ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചിട്ടുള്ള ഡാറ്റ എന്നിവയും നിലവിലുള്ള നിയമപ്രകാരം ഒരു പൊതു അധികാരിക്ക് ലഭ്യമാക്കാൻ കഴിയുന്ന സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടെയുള്ള ഏത് രൂപത്തിലുള്ള വിവരവും ഇതിൽ ഉൾപ്പെടുന്നു.

✍️ വിവരാവകാശ അപേക്ഷയും നടപടിക്രമങ്ങളും
📝

വിവരം ലഭിക്കുന്നതിനുള്ള അപേക്ഷ

വിവരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ ലിഖിതമായോ ഇലക്ട്രോണിക് മാധ്യമം മുഖേനയോ ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷ തയ്യാറാക്കി പബ്ലിക് ഇൻഫർമേഷൻ ഓഫീസർ / അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സമർപ്പിക്കാം.

അപേക്ഷാ ഫീസ്: ₹10/-
🤝

ഫീസ് ഇളവ്

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (BPL) അപേക്ഷകർക്ക് അർഹത തെളിയിക്കുന്ന സാധുവായ രേഖ ഹാജരാക്കിയാൽ അപേക്ഷാ ഫീസിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നതിനുള്ള അധിക ഫീസിൽ നിന്നും പൂർണ്ണമായും ഒഴിവ് ലഭിക്കും.

ഫീസ് ഇളവിനായി ആവശ്യമായ സാക്ഷ്യപത്രം ഹാജരാക്കണം.

⏱️

അപേക്ഷയുടെ തീർപ്പാക്കൽ

അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ കഴിയുന്നത്ര വേഗത്തിലും സാധാരണയായി 30 ദിവസത്തിനുള്ളിലും വിവരം നൽകണം. നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള കാരണങ്ങളാൽ അപേക്ഷ നിരസിക്കാവുന്നതാണ്.

ജീവനെയോ സ്വാതന്ത്ര്യത്തെയോ സംബന്ധിക്കുന്ന വിവരം: 48 മണിക്കൂറിനകം നൽകണം.
⚖️

അപ്പീൽ സംവിധാനം

അപേക്ഷ നിരസിക്കുകയോ നിശ്ചിത സമയത്തിനുള്ളിൽ വിവരം ലഭിക്കാതിരിക്കുകയോ ചെയ്താൽ നിയമപ്രകാരമുള്ള ഒന്നാം അപ്പീലും തുടർന്ന് രണ്ടാം അപ്പീലും സമർപ്പിക്കാവുന്നതാണ്.

മറുപടിയിൽ അപ്പലേറ്റ് അതോറിറ്റിയുടെ പേരും വിലാസവും വ്യക്തമാക്കണം.

💰 വിവരാവകാശ നിയമപ്രകാരമുള്ള ഫീസ് വിവരങ്ങൾ
ഇനംഫീസ്
അപേക്ഷാ ഫീസ്₹10/-
A4 വലിപ്പത്തിലുള്ള ഒരു പേജ്₹2/-
രേഖകൾ പരിശോധിക്കുന്നതിന് (ആദ്യത്തെ ഒരു മണിക്കൂർ)സൗജന്യം
തുടർന്നുള്ള ഓരോ 30 മിനിറ്റിനും അതിന്റെ ഭാഗത്തിനും₹10/-
CD, Floppy തുടങ്ങിയവയ്ക്ക്₹50/-
സാമ്പിൾ, മോഡൽ തുടങ്ങിയവയ്ക്ക്യഥാർത്ഥ വില / ചെലവ്
📂

രേഖകൾ ലഭ്യമല്ലെങ്കിൽ

യുക്തമായ തെരച്ചിൽ നടത്തിയിട്ടും രേഖകൾ കണ്ടെത്താനാകാത്ത സാഹചര്യത്തിലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവിലില്ലാത്തതിനാലോ സാധുവായ കാരണം വ്യക്തമാക്കി അപേക്ഷ തീർപ്പാക്കണം.

വിവരം ലഭ്യമാക്കാൻ കഴിയാത്ത പക്ഷം ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നൽകേണ്ടതാണ്.

🏗️

വികസന പദ്ധതികളുടെ വിവരങ്ങൾ

വികസന പദ്ധതികളുടെ നിർവഹണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതാണ്.

സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങൾ, ഭരണനടപടികൾ, ഗ്രാമസഭാ തീരുമാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൈമാറിയ സ്ഥാപനങ്ങളുടെയും യോഗനടപടികൾ എന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം.

👨‍💼 വിവരാവകാശ ഉദ്യോഗസ്ഥർ / അപ്പലേറ്റ് അതോറിറ്റി

1. സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

പേര്: വി ബിനുകുമാര്‍

പദവി: സെക്രട്ടറി

വെങ്ങോല പി.ഒ, വെങ്ങോല, എറണാകുളം ജില്ല

പിൻ: 683556

☎ 9496045749

2. അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

പേര്: ഗോപകുമാർ യൂ ആർ

പദവി: ജൂനിയർ സൂപ്രണ്ട്

വെങ്ങോല പി.ഒ, വെങ്ങോല, എറണാകുളം ജില്ല

പിൻ: 683556

☎ 7012379461

3. ഒന്നാം അപ്പലേറ്റ് അതോറിറ്റി

പദവി: പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ

അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം

തദ്ദേശ സ്വയംഭരണ വകുപ്പ്, സിവിൽ സ്റ്റേഷൻ

തൃക്കാക്കര പി.ഒ, കാക്കനാട്, എറണാകുളം ജില്ല

പിൻ: 682030

☎ 0484 2422219

4. രണ്ടാം അപ്പലേറ്റ് അതോറിറ്റി

പദവി: മുഖ്യ വിവരാവകാശ കമ്മീഷണർ

മുഖ്യ വിവരാവകാശ കമ്മീഷണറുടെ കാര്യാലയം

TC-26/298, പുന്നൻ റോഡ്

തിരുവനന്തപുരം ജില്ല, പിൻ: 695001

ഇ-മെയിൽ: sic@kerala.nic.in